ന്യൂഡൽഹി: ജോലിസമയം കൂട്ടാൻ ദേശീയ വേതന നിയമത്തിന്റെ കരടിൽ നിർദേശം. ജോലിസമയം 9 മണിക്കൂറായി വർധിപ്പിക്കാനാണ് നിർദേശം. സാധാരണ പ്രവൃത്തി ദിനമെന്നത്, വിശ്രമസമയങ്ങളടക്കം 9 മണിക്കൂറായിരിക്കും. 12 മണിക്കൂറിൽ കൂടരുത്. അതേസമയം, ദിവസവേതനം 8 മണിക്കൂർ അടിസ്ഥാനമാക്കിയും മാസ വേതനം 26 ദിവസം 8 മണിക്കൂർ എന്ന് അടിസ്ഥാനമാക്കിയുമാകും നിശ്ചയിക്കുക. ഇത് അവ്യക്തത സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ അറിയിക്കാൻ ഒരു മാസത്തോളം സമയമുണ്ട്.
കരാറുകാരൻ മുഖേന ജീവനക്കാരെ നിയമിച്ചു പ്രവർത്തിക്കുന്ന കമ്പനിയിൽ കരാറുകാരൻ ബോണസ് നൽകിയില്ലെങ്കിൽ കമ്പനിക്ക് ഉത്തരവാദിത്തം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയിൽ കവിയാത്ത വരുമാനമുള്ള എല്ലാവർക്കും ബോണസ്.
ALSO READ: നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്: തമിഴ് നാട്ടിൽ തൊഴിലവസരം,ഇപ്പോൾ അപേക്ഷിക്കാം
മാധ്യമപ്രവർത്തകരുടെ ശമ്പളം നിശ്ചയിക്കാൻ വേജ് ബോർഡിനു പകരം സാങ്കേതിക സമിതി. തൊഴിലാളി എന്ന നിർവചനത്തിനു കീഴിൽ വരുന്ന എല്ലാവർക്കും മിനിമം വേതനം. 5 വർഷം കൂടുമ്പോൾ പുതുക്കും. എല്ലാ വർഷവും ഏപ്രിൽ ഒന്ന്, ഒക്ടോബർ ഒന്ന് തീയതികൾ അടിസ്ഥാനമാക്കി ഡിഎ നിശ്ചയിക്കും.
Post Your Comments