ഇംഫാല്‍: ഐഇഡി സ്‌ഫോടനത്തിൽ ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ തങ്ങല്‍ബസാറിലെ തിരക്കേറിയ ചന്തയില്‍ ചൊവ്വാഴ്ച രാവിലെ 9.30ഓടെയുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പോലീസുകാര്‍ക്കും ഒരു സാധാരണക്കാരനുമാണ് പരിക്കേറ്റത്. സിറ്റി പോലീസ് സ്‌റ്റേഷന് 150 മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനമുണ്ടായത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Manipur: 4 policemen and 1 civilian injured in an IED (Improvised explosive device) blast at Thangal Bazar in Imphal. Injured have been taken to hospital. pic.twitter.com/MEg2jCdA2A
— ANI (@ANI) November 5, 2019
ശക്തിയേറിയ സ്‌ഫോടനമാണ് ഉണ്ടായത്. ചെറിയ പരിധിയില്‍ മാത്രമാണ് അപകടമുണ്ടാക്കിയതെന്നും, സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റതെന്നുമാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രി എന്‍. ബിരന്‍ സിങ് സ്‌ഫോടനം നടന്ന സ്ഥലത്തു സന്ദർശനം നടത്തി. വളരെ ഹീനമായ പ്രവൃത്തിയാണ് നടന്നതെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Post Your Comments