![SUDHAKARAN](/wp-content/uploads/2019/11/SUDHAKARAN.jpg)
ആലപ്പുഴ : പൂതനാ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് . ആലപ്പുഴ ജില്ലാക്കമ്മിറ്റിയില്‍ മന്ത്രി ജി.സുധാകരനെതിരെ രൂക്ഷ വിമര്‍ശനം . ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരിലുണ്ടായ പരാജയം മന്ത്രി ജി.സുധാകരന്റെ പൂതന പരാമര്‍ശത്തെ തുടര്‍ന്നാണെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. കുട്ടനാട്ടില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗമാണ് ഈ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ മറുപടി പ്രസംഗത്തില്‍ ഈ വിമര്‍ശനം ജി.സുധാകരന്‍ തള്ളി.
Read Also : പൂതന പരാമര്‍ശം; മന്ത്രി ജി സുധാകരന്റെ വിശദീകരണമിങ്ങനെ
വിവിധ പഞ്ചായത്തുകളുടെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയതായും യോഗത്തില്‍ വിമര്‍ശനമുണ്ടായി. അരൂരില്‍ നിര്‍ണായക ശക്തിയായ എസ്എന്‍ഡിപി യോഗത്തിന്റെ താത്പര്യം അവഗണിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് വലിയ തിരിച്ചടിയായെന്നും മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ വലിയ അളവില്‍ യുഡിഎഫിലേക്ക് ചോര്‍ന്നെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.
Post Your Comments