Latest NewsIndiaNews

പുനര്‍വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം; അമ്മയെ മകള്‍ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: പുനര്‍ വിവാഹത്തിന് നിര്‍ബന്ധിച്ച അമ്മയെ മകള്‍ തലയ്ക്കടിച്ച് കൊന്നു. ഡല്‍ഹിയിലെ ഹാരി നഗറിലാണ് സംഭവം. വൃദ്ധയായ അമ്മയെ 47കാരിയായ മകള്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പവര്‍ ഡിസ്‌കോമില്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറായ നീരു ബാഗ്ഗയാണ് അമ്മ സന്തോഷ് ബാഗ്ഗയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച മായാപുരിയിലെ ഖസാന്‍ ബാസ്തിയില്‍ വച്ചാണ് സന്തോഷ് ബാഗ്ഗയെ കണ്ടെത്തിയത്. ഇവരുടെ തലയില്‍ ഗുരുതരമായി മുറിവേറ്റിരുന്നു.

ALSO READ: ഭാര്യയെ വെട്ടിക്കൊന്ന ശേഷം രക്ഷപെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഹരിനഗറില്‍ 81 വയസ്സ് പ്രായമുള്ള അമ്മയ്‌ക്കൊപ്പമാണ് നീരു താമസ്സിച്ചിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന നീരുവിനെ ഇതിന്റെ പേരില്‍ അമ്മ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. മറ്റൊരു വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിന്റെ പേരിലുള്ള തര്‍ക്കത്തിലാണ് അമ്മയ്ക്ക് പരിക്കേറ്റതെന്നും നീരു മൊഴി നല്‍കിയതായി പോലീസ് വ്യക്തമാക്കി.

ALSO READ: ഒരു വയസ്സുപ്രായമുള്ള മകനെ അമ്മ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നു

ശനിയാഴ്ച അമ്മയുമായി ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായി. സഹികെട്ട് ഇരുമ്പുദണ്ഡുകൊണ്ട് തലക്കടിക്കുകയും വീടുവിട്ടിറങ്ങുകയും ചെയ്തു. പോലീസ് ഓഫീസര്‍ നീരുവുമായി വീട്ടിലെത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയുടെ മൃതദേഹമാണ്. ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയില്‍ തലപൊട്ടി ചോര ഒലിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കൊലപാതകക്കുറ്റം ചുമത്തി നീരുവിനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button