ദിവസം നൂറ് ഗ്രാം ചോക്കളേറ്റ് കഴിച്ചാൽ ഹൃദയാഘാതവും സ്ട്രോക്കും അകറ്റാമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എപിക് – നോർഫോൾക് സെന്റർ നടത്തിയ പഠനത്തിലാണ് ചോക്കളെറ്റ് പ്രേമികൾക്ക് സന്തോഷമുണ്ടാക്കുന്ന വിവരങ്ങൾ ലഭിച്ചത്. 12 വർഷത്തോളം നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടിയാണ് ഈ നിഗമനത്തിലെത്തിയത്.
ചോക്കളേറ്റ് കഴിക്കുന്നവർക്ക് ചോക്കളേറ്റ് കഴിക്കാത്തവരേക്കാൾ ഹൃദയാഘാതമുണ്ടാകാൻ 11 ശതമാനം സാദ്ധ്യത കുറവാണെന്ന് പഠനത്തിൽ തെളിഞ്ഞു.
ALSO READ: മാതള നാരങ്ങ ആയുസ് വർദ്ധിപ്പിക്കുമോ? പഠനം പറയുന്നത് ഇങ്ങനെ
സ്ട്രോക്ക് ഉണ്ടാകാനുള്ള സാദ്ധ്യതയാകട്ടെ 25 ശതമാനത്തോളം കുറവാണ്. ഹൃദ്രോഗമുള്ളവർ ചോക്കളേറ്റ് ഒഴിവാക്കണമെന്നതിന് ആധാരമായ യാതൊരു തെളിവുകളുമില്ലെന്നും പഠനം പറയുന്നു.
Post Your Comments