Life StyleHealth & Fitness

മാതള നാരങ്ങ ആയുസ് വർദ്ധിപ്പിക്കുമോ? പഠനം പറയുന്നത് ഇങ്ങനെ

എല്ലാ രോഗങ്ങളും തടയുന്ന ഔഷധക്കൂട്ട് കൂടിയാണ് മാതള നാരങ്ങ. പുറം തോടിനുള്ളില്‍ കാണപ്പെടുന്ന ചുവന്ന മുത്ത്‌ പോലെയുള്ള മാതള നാരങ്ങ വിത്ത് ഇതിനെ ലോകത്തെ ഏറ്റവും ആരോഗ്യപ്രദമായ ഫലമാക്കുന്നു.

മാതള നാരങ്ങ കഴിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കാം.നിത്യ യൌവ്വനം നേടാം.ആയുസ്സ് കൂട്ടാന്‍ സഹായിക്കും എന്നതാണ് മാതള നാരങ്ങയുടെ ഏറ്റവും വലിയ സവിശേഷത. ഡി.എന്‍.എയുടെ പ്രായമാകുന്ന പ്രക്രീയ സാവധാനത്തിലാക്കാന്‍ കഴിവുള്ള ഫലമാണ് മാതള നാരങ്ങ.പ്രായമാകുമ്പോള്‍ കോശത്തിലെ ഡി.എന്‍.എയ്ക്ക് സംഭവിക്കുന്ന ഓക്സീകരണം മാതളത്തിന്‍റെ സ്ഥിരമായ ഉപയോഗം മൂലം കുറയുമെന്നും പഠനങ്ങള്‍ പറയുന്നു.

ആയുസ്സിനൊപ്പം ലൈംഗിക ഉത്തേജക ഫലം കൂടിയാണ് മാതള നാരങ്ങ.ഒരു ഗ്ലാസ് മാതള ജ്യൂസ് വയാഗ്ര ഗുളികയ്ക്ക് തുല്യമാണ്.മാതളം കഴിച്ചാല്‍ ലൈംഗികതയെ സഹായിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതലായി ഉണ്ടാകും.അല്‍ഷിമേഴ്സിനെ തടയാനും മാതളത്തിന് കഴിയും.സ്തനാര്‍ബുദം ഉള്‍പ്പെടെ പലവിധ അര്‍ബുദങ്ങളെയും ഇത് തടയും.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.ദഹന ശേഷിയും കൂട്ടും.ശരീരത്തില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും .മാതള നാരങ്ങ അരച്ചുകലക്കിയ വെള്ളം ദിവസവും സേവിച്ചാല്‍ രക്തം ശുദ്ധമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button