ആഗ്ര: അന്തരീക്ഷ മലനീകരണ തോത് ഉയര്‍ന്നതോടെ താജ്മഹലിനെ രക്ഷിക്കാന്‍ വായുശുദ്ധീകരണ സംവിധാനമൊരുക്കി അധികൃതര്‍. വായുശുദ്ധീകരണ സംവിധാനമുള്ള വാന്‍ താജ്മഹലിന് സമീപം വിന്യസിച്ചിട്ടുണ്ട്. 300 മീറ്റര്‍ ചുറ്റളവിലുള്ള 15 ലക്ഷം ക്യുബിക് മീറ്റര്‍ വായു എട്ടു മണിക്കൂര്‍ നേരം കൊണ്ട് ശുദ്ധീകരിക്കാൻ ഇതിന് കഴിയും. താജ്മഹലിന്റെ പടിഞ്ഞാറന്‍ പ്രവേശന കവാടത്തിൽ ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് വായുശുദ്ധീകരണ സംവിധാനം ഒരുക്കിയിരിക്കുന്നത്.
താജ്മഹലിന്റെ വെള്ള മാര്ബിളുകള്ക്ക് മലിനവായുമായുള്ള സമ്പർക്കത്തില്‍ തിളക്കം നഷ്ടപ്പെടാന്‍ ഇടയുണ്ട്.ഈ സാഹചര്യം ഒഴിവാക്കാനാണ് താജ്മഹലിന്റെ ചുറ്റുമുള്ള വായു ശുദ്ധീകരിക്കുന്നതിനായി വായുശുദ്ധീകരണ സംവിധാനം ഉപയോഗിക്കുന്നത്.
Post Your Comments