Latest NewsIndia

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്രം ഇടപെടുന്നു, പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു

അന്തരീക്ഷ നിലവാരം അപകടകരമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതാദ്യമായാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകുന്നത്.

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രം ഇടപെടുന്നു.പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബ മൂന്ന് സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ നിരീക്ഷിക്കും. അന്തരീക്ഷ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹമാകും ഇനി ഏകോപിപ്പിക്കുക. അന്തരീക്ഷ നിലവാരം അപകടകരമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതാദ്യമായാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകുന്നത്.

മൂന്ന് സംസ്ഥാനങ്ങളും വ്യത്യസ്ത പാര്‍ട്ടികളുടെ ഭരണത്തിന് കീഴിലുള്ളതിനാല്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രാഷ്ട്രീയ പ്രശ്‌നമായി വളരുന്ന സാഹചര്യത്തിലാണിത്.പഞ്ചാബ്, ഹരിയാണ, ഡല്‍ഹി സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സംബന്ധിച്ചത്.വിഷയത്തില്‍ ജില്ലാ തലങ്ങളിലെ നടപടികള്‍ 24 മണിക്കൂറും നിരീക്ഷിക്കണമെന്ന് മൂന്ന് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് യോഗത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം: ഡൽഹിയിലെ ജീവിതം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു

ഡല്‍ഹിയിലെ അന്തരീക്ഷ നിലവാരം 625 ആയി ഉയര്‍ന്നിരുന്നു. ഭവാന ഉള്‍പ്പടെയുള്ള ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ അന്തരീക്ഷ നിലവാരം 999 എന്ന ഗുരുതരമായ അവസ്ഥയിലേക്കും എത്തിയിരുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെമ്പാടും കാഴ്ച മറയ്ക്കുന്ന തരത്തില്‍ പുകമഞ്ഞ് രൂപം കൊണ്ടിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്ന സാഹചര്യവുമുണ്ടായി.

വിഷയത്തില്‍ ഇടപെടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര് സിങ് പ്രധാനമന്ത്രിക്ക് ശനിയാഴ്ച കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേര്‍ന്നതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button