Jobs & Vacancies

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രിവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സര്‍വീസ് എഞ്ചിനീയര്‍, മാനേജര്‍, എച്ച് ആര്‍ മാനേജര്‍, സ്‌ക്കില്‍ഡലപ്‌മെന്റ് ഫാക്കല്‍റ്റി, ബിസിനസ്സ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ്, അക്കൗണ്ടന്റ്, അഡ്മിന്‍ എക്‌സിക്യുട്ടീവ്, മാര്‍ക്കറ്റിംങ്ങ് എക്‌സിക്യുട്ടീവ്, അക്കൗണ്ടന്റ്, എച്ച് ആര്‍ എക്‌സിക്യുട്ടീവ്, ഓഫീസ് സ്റ്റാഫ്, ട്രെയിനി മാനേജര്‍, മാര്‍ക്കറ്റിംങ്ങ് എക്‌സിക്യുട്ടീവ്, ഫാക്കല്‍റ്റി ഡിജിറ്റല്‍ മാര്‍ക്കിറ്റിംങ്ങ്, ബിസിനസ് ഡവലപ്‌മെന്റ്് മാനേജര്‍, അക്കാഡമിക്ക് കോര്‍ഡിനേറ്റര്‍, സാപ് ട്രെയിനര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് നവംബര്‍ ഏഴിന് അഭിമുഖം നടത്തുന്നു.
യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ (മെക്കാനിക്കല്‍), എം.ബി.എ (എച്ച്.ആര്‍.മാര്‍ക്കറ്റിംഗ്)എം.ടെക്ക്(സി.എസ്.ഇ/ഐ.റ്റി)/എം.സി.എ, ഡിജിറ്റല്‍ മാര്‍ക്ക റ്റിംഗ്, (എം.എ ഇംഗ്ലീഷ് /ലിറ്ററേച്ചര്‍,ബി.കോം/എം.കോം, മെക്കാനിക്കല്‍ ഡിപ്ലോമ പി.ജി വിത്ത് സാപ് ട്രെയിനിംഗ് സര്‍ട്ടിഫിക്കേഷന്‍ എന്നിവര്‍ക്ക് പ്രത്യേക ഒഴിവുകള്‍), പ്രായം :18-35 താല്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം നവംബര്‍ ഏഴിന് രാവിലെ 10-ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842422452/2427494.

shortlink

Related Articles

Post Your Comments

Related Articles


Back to top button