വാഷിംഗ്ടൺ: ഐസിസ് ഭീകരർക്ക് പണവും ആയുധവും നൽകാൻ സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണെന്നുള്ള ആരോപണം ശക്തമാക്കുകയാണ് ട്രംപ് അനുകൂലികൾ. 2016 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനിടെയാണ് ഡൊണാൾഡ് ട്രംപ് ഈ ആരോപണം ആദ്യമായി ഒബാമയ്ക്കെതിരെ ഉന്നയിക്കുന്നത്. അന്ന്, ഐസിസിന് ജന്മം നൽകിയത് തന്നെ ഒബാമയാണെന്നായിരുന്നു ട്രംപ് ആരോപിച്ചിരുന്നത്. ഇതുകൂടാതെ ‘അണ്ടർക്കവർ’ മുസ്ലിം ഭീകാരനായി വരെ ട്രംപ് ഒബാമയെ ചിത്രീകരിച്ചിരുന്നു.
പഞ്ച് എന്ന ഓൺലൈൻ മാദ്ധ്യമത്തിൽ 2015ൽ വന്ന ഒരു വാർത്താലേഖനമാണ് ഈ ആരോപണത്തിന് അടിസ്ഥാനമായി ട്രംപ് അനുകൂലികൾ ഉയർത്തിക്കാട്ടുന്നത്. അന്ന് പുറത്തുവന്ന രഹസ്യരേഖകളെ ആധാരമാക്കിയാണ് ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയതെന്ന് ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ അമേരിക്ക വധിച്ചതോടെയാണ് പഴയ ആരോപണം വീണ്ടും ചർച്ചയാക്കാൻ ട്രംപും അമേരിക്കയിലെ തീവ്ര വലതുപക്ഷ അനുകൂലികളും ശ്രമിക്കുന്നത്. ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് ഐസിസിന് പരിശീലനം നൽകാനും മറ്റുമായി സി.ഐ.എയ്ക്ക് നിർദ്ദേശം നൽകിയിരുന്നു എന്നാണ് ട്രംപ് അനുകൂലികളുടെ വാദം.
ALSO READ: ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് വിടുന്നു
അതേസമയം, പഞ്ചിന്റെ ഈ ആരോപണം കള്ളമാണെന്ന് പറഞ്ഞുകൊണ്ട് പല അമേരിക്കൻ പ്രസിദ്ധീകരണങ്ങളും പിന്നീട് നിലപാടെടുത്തിരുന്നു. വാസ്തവത്തിൽ ടിംബർ സിക്കമോർ എന്ന സി.ഐ.എ പ്രോഗ്രാം വഴി സിറിയയിൽ ബശർ അൽ അസദിന്റെ ഭരണത്തിനെതിരെ പോരാടുന്ന റിബലുകൾക്കാണ് അമേരിക്ക ആയുധവും പണവും പരിശീലനവും നൽകിയത്.
Post Your Comments