Latest NewsKeralaNews

“ഈ ഗ്രാമം ഞാനിങ്ങെടുക്കുവാ”; തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്ത് സുരേഷ് ഗോപി എം പി; ഫാൻസ് അസോസിയേഷൻ പങ്കുവെച്ച വീഡിയോ പുറത്ത്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിച്ച സുരേഷ് ഗോപി എം പിയുടെ മാസ്റ്റർ പീസ് ഡയലോഗ് ആയിരുന്നു " ഈ തൃശ്ശൂർ ഞാനിങ്ങെടുക്കുവാ" എന്നത്

തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മത്സരിച്ച സുരേഷ് ഗോപി എം പിയുടെ മാസ്റ്റർ പീസ് ഡയലോഗ് ആയിരുന്നു ” ഈ തൃശ്ശൂർ ഞാനിങ്ങെടുക്കുവാ” എന്നത്. ഇപ്പോൾ “ഈ ഗ്രാമം ഞാനിങ്ങെടുക്കുവാ” എന്ന ഡയലോഗുമായി വന്നിരിക്കുകയാണ് താരം. കേവലം ഡയലോഗ് മാത്രമല്ല തൃശൂരിലെ ഒരു ഗ്രാമം സുരേഷ് ഗോപി എം പി ദത്തെടുത്തുകഴിഞ്ഞു. സുരേഷ് ഗോപി ഫാൻസ് വെൽഫയർ അസോസിയേഷൻ ഫെയ്സ്ബുക്കിൽ പങ്ക് വച്ച വീഡിയോയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . എന്നാൽ ഗ്രാമത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല , സദസ്സിലുള്ളവരോട് അത് അന്വേഷിച്ച് കണ്ടെത്താനാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

പദവിയിൽ തുടരാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ കൂടുതൽ ഗ്രാമങ്ങൾ ദത്തെടുക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. ജില്ലയിലെ ആദ്യ സംഭവമാണിത്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥർ ത്വരിതഗതിയിലാണ് പദ്ധതിക്കാര്യങ്ങൾ പൂർത്തിയാക്കുന്നത്. മാത്രമല്ല ഗ്രാമത്തിൽ നാശോന്മുഖമായ കുളം നവീകരിക്കാനുള്ള പദ്ധതിയും ഒരുക്കുന്നുണ്ട്.

ALSO READ: സുരേഷ് ഗോപിയെ പരിഹസിക്കുന്നവരോട്, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കഥകള്‍ മെനഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയാതെ പോകുന്നത്: അഞ്ജു പാര്‍വതി പ്രഭീഷ്

കടൽ ഉത്പ്പന്നങ്ങളുടെ വിപണന സാദ്ധ്യതകളെ വർദ്ധിപ്പിക്കുക , വിനോദ സഞ്ചാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപ ചിലവിൽ ഫുഡ് കോപ്ലക്സും ഗ്രാമത്തിൽ ആരംഭിക്കുന്നുണ്ട് . ഇത് കൂടാതെ ഗ്രാമത്തിലെ റോഡുകളും , കലുങ്കുകളും നവീകരിക്കുന്നതും പരിഗണനയിലാണ്.

https://www.facebook.com/sgfwa.thrissur/videos/142151280445778/

shortlink

Related Articles

Post Your Comments

Related Articles


Back to top button