മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിലാണ് നടപടി. മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അകമ്പടി മാത്രമല്ല പങ്കെടുക്കുന്ന പരിപാടികളിൽ കൂടി സുരക്ഷ വര്‍ദ്ധിപ്പിക്കും.നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ അധിക സുരക്ഷ കൂടി ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യം നേരിടുന്നതിനും രൂപീകരിച്ച സ്ട്രൈക്കര്‍ ഫോഴ്സും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കും. അതോടൊപ്പം തന്നെ വാളയാര്‍ വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ ഏകെ ബാലനും മാര്‍ക്ക്ദാനം അടക്കം പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി കെടി ജലീലിനും സുരക്ഷ വർദ്ധിപ്പിക്കാനും പോലീസ് തീരുമാനിച്ചു.

Also read : മാ​വോ​യി​സ്റ്റ് ബന്ധം ആരോപിച്ച് യു​എ​പി​എ ചു​മ​ത്തി സി​പി​എം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി : വി​ശ​ദീ​ക​രണവുമായി പോ​ലീ​സ്

Share
Leave a Comment