
കോഴിക്കോട്: രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി അന്യായമെന്ന് എം. സ്വരാജ് എം.എല്‍.എ. യു.എ.പി.എ ചുമത്തിയത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.പി.എ വിഷയത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും സ്വരാജ് പറഞ്ഞു. യുഎപിഎ കരിനിയമമാണ്. അതിങ്ങനെ വെറുതെ എടുത്ത് ഉപയോഗിക്കാന്‍ ആകില്ല. ഇതിന് ന്യായീകരണമില്ല. തിരുത്തപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ആ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.
അതേസമയം അലന് നിയമസഹായം നല്‍കാന്‍ സി.പി.ഐ.എം തീരുമാനിച്ചു. കോഴിക്കോട് പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി പ്രാദേശിക ഘടകം നിലപാടെടുത്തതിന് പിന്നാലെയാണ് അറസ്റ്റിലായ അലന് നിയമസഹായം നല്‍കുമെന്ന തീരുമാനവുമായി പന്തീരാങ്കാവ് ലോക്കല്‍ കമ്മിറ്റി രംഗത്തെത്തുന്നത്. യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം പൊലീസിന്റെ തിരക്കഥ വിശ്വസിക്കാനാകില്ലെന്ന് അലന്‍ ശുഹൈബിന്റെ മാതൃസഹോദരി സജിത മഠത്തിലിന്റെ പ്രതികരണം. അലനെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തില്‍ ഇടപെടാമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ടെന്നും സജിത മഠത്തില്‍ പറഞ്ഞു. യുഎപിഎയില്‍ പിണറായിക്ക് ഉത്തരംമുട്ടിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് തുറന്നടിച്ചു. കേന്ദ്രത്തെ വിമര്‍ശിക്കുന്നയാള്‍ക്ക് സ്വന്തം മുന്നണിയെ വിശ്വസിപ്പിക്കാനായില്ല. മാവോയിസ്റ്റുകളെ സഹായിക്കുന്നത് സിപിഎമ്മുകാരെന്നും മുരളീധരന്‍ ആരോപിച്ചു.
Post Your Comments