ലക്നോ•ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ഭാര്യയെ കൊന്നശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ ജനക്കൂട്ടം മർദ്ദിച്ചു കൊന്നു.
ബുധനാഴ്ചയാണ് സംഭവം നടന്നതെങ്കിലും നവംബർ 2 ശനിയാഴ്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഛത്തീസ്ഗഡില്‍ നിന്നുള്ള 40 കാരനായ നിസാർ ഖുറേഷി ഫത്തേപൂരിലെ തന്റെ അമ്മായിയപ്പന്റെ വീട് സന്ദർശിക്കുകയായിരുന്നുവെന്ന് യുപി പോലീസ് ജനറൽ ഒ.പി സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇവിടെ വച്ചുണ്ടായ തര്‍ക്കത്തിനിടെ ഇയാള്‍ ഭാര്യ അഫ്സാരിയെ (35) കോടാലി ഉപയോഗിച്ച് കൊന്നു. തുടർന്ന് ഭാര്യ സഹോദരിയെയും അമ്മായിയമ്മയെയും ആക്രമിച്ചു.
സംഭവത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഖുറേഷിയുടെ സഹോദരൻ അഷ്ഫാക്ക് നല്‍കിയ പരാതിയില്‍ 100-150 പേർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഗാസിപ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സന്ദീപ് തിവാരി പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ അഷ്ഫാക്ക് തനിക്ക് കൈമാറിയതായും തിവാരി കൂട്ടിച്ചേർത്തു.
വീഡിയോയിലൂടെ തിരിച്ചറിഞ്ഞ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഫത്തേപൂർ പോലീസ് സൂപ്രണ്ട് പ്രശാന്ത് വർമ പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കൂട്ടിച്ചേർത്തു.
തലയ്ക്കും വായിലും പരിക്കേറ്റതിനു പുറമേ നിരവധി അസ്ഥികളും ഒടിഞ്ഞതായി ഖുറേഷിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞു.
Post Your Comments