KeralaLatest NewsNews

കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര സര്‍വീസുകള്‍ അവസാനിപ്പിച്ചതോടെ നേട്ടം കൊയ്ത് സ്വകാര്യ ബസുകള്‍

റാന്നി : കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര സര്‍വീസുകള്‍ അവസാനിപ്പിച്ചതോടെ നേട്ടം കൊയ്ത് സ്വകാര്യ ബസുകള്‍. മുന്നൂറിലധികം സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ കോര്‍പറേഷന്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. 7 വര്‍ഷം പിന്നിട്ട ബസുകളാണ് നിര്‍ത്തലാക്കുന്നത്.

Read Also : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കെഎസ്ആര്‍ടിസി ജീവനക്കാർ പണി മുടക്കും

അവയെല്ലാം ഓര്‍ഡിനറിയാക്കാനാണ് നീക്കം. പുതിയ ബസുകള്‍ നിരത്തിലിറക്കിയിട്ടു 3 വര്‍ഷമായി. ഇത്തവണ ശബരിമലയ്ക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താനും പുതിയ ബസുകളില്ല.
പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് വൈകിട്ട് 5ന് സര്‍വീസ് നടത്തിയിരുന്ന തിരുനെല്ലി സര്‍വീസ് അടുത്തിടെ നിര്‍ത്തലാക്കിയിരുന്നു. ആദ്യം മാനന്തവാടി വരെയാക്കി സര്‍വീസ് ചുരുക്കിയിരുന്നു. പിന്നാലെ നിര്‍ത്തലാക്കി. ഇപ്പോള്‍ ആ റൂട്ടില്‍ സര്‍വീസ് നടത്തുന്നത് സ്വകാര്യ ബസാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button