കായംകുളം: കട്ടച്ചിറയിലെ നീതിനിഷേധത്തിനെതിരേ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യാക്കോബായവിഭാഗം. യാക്കോബായ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മോര് അലക്സാന്തിയോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച മുതൽ സമരം നടത്തുന്നത്. കട്ടച്ചിറയില്‍ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാന്‍ കഴിയാതെ ജില്ലാഭരണകൂടം തടഞ്ഞതു നീതിന്യായ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്നു യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മോര് തേവോദോസിയോസ്, തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര് മിലിത്തിയോസ് എന്നിവര്‍ വ്യക്തമാക്കി. മറ്റൊരു വിശ്വാസത്തിലേക്കു ചേരാന്‍ നിര്‍ബന്ധിക്കുകയാണ് ജില്ലാഭരണകൂടം ചെയ്യുന്നത്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ തെറ്റായ ഇത്തരം നടപടികള്‍ക്കു കുട പിടിക്കുകയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചെയ്യുന്നതെന്നും അവര്‍ പറയുകയുണ്ടായി.
Post Your Comments