KeralaLatest NewsNews

സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടു; വിവാഹവേഷത്തിൽ വരനും വധുവും ആശുപത്രിയിൽ

കോഴിക്കോട്: സുഹൃത്തുക്കളുടെ റാഗിങ് അതിരുവിട്ടതിനെ തുടർന്ന് വിവാഹവേഷത്തിൽ വരനും വധുവും ആശുപത്രിയിൽ. കോഴിക്കോടാണ് സംഭവം. കൊയിലാണ്ടി കാവുംവട്ടത്ത് വിവാഹസല്‍ക്കാരത്തിനിടയില്‍ വരന്റെ സുഹൃത്തുക്കള്‍ ഇരുവരെയും കാന്താരി മുളക് അരച്ച്‌ കലക്കിയ വെളളം കുടിപ്പിക്കുകയായിരുന്നു. ശനിയാഴ്ച താലിക്കെട്ടിന് ശേഷം നവദമ്പതികള്‍ സദ്യ കഴിക്കാന്‍ ഇരുന്നപ്പോഴാണ് ജ്യൂസാണെന്ന് പറഞ്ഞ് നവദമ്പതികള്‍ക്ക് കാന്താരി മുളക് അരച്ച പാനീയം നല്‍കിയത്. കുടിച്ച ഉടനെ വധു ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നാലെ വരനും അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് ബന്ധുക്കള്‍ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read also: ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹിതയായ സ്ത്രീയിൽ നിന്നും പണം തട്ടാൻ ശ്രമം; കാമുകൻ പിടിയിൽ

വായയും തൊണ്ടയും പൊളളിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാൽ സുഹൃത്തുക്കളെ രക്ഷിക്കാൻ വേണ്ടി ഇവർ പരാതിയില്ലെന്ന് എഴുതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button