ന്യൂഡല്‍ഹി: മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇടതുപക്ഷത്തിനുള്ളില്‍ നിന്ന് തന്നെ സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന എല്ലാ നിയമങ്ങളും മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമാണെന്നും വി.മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയാണ് യുഎപിഎ ചുമത്തിയതെങ്കില്‍ അതിനെ പിന്തുണക്കും. അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
അതെസമയം, വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരുടെ മാവോവാദി ബന്ധം പരിശോധിക്കണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുകളിക്കുകയാണ്.
Post Your Comments