ഡമാസ്കസ് : കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. തുർക്കി അതിർത്തിയിലെ സിറിയൻ നഗരത്തിൽ കുർദുകളുടെ നിയന്ത്രണത്തിലുള്ള താൽ അബിയാദിലായിരുന്നു സ്ഫോടനം. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. 20 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ആരെന്നു വ്യക്തമല്ല.
കഴിഞ്ഞ മാസം താൽ അബിയാദിന്റെ നിയന്ത്രണം തുർക്കി സൈന്യവും തുർക്കി സഹായിക്കുന്ന വിമതപോരാളികളും ചേർന്ന് പിടിച്ചെടുത്തിരുന്നു. കുർദുകളെ സഹായിക്കുന്ന യുഎസ് സൈന്യം പിൻനമാറിയതിനു പിന്നാലെയാണ് തുർക്കി വിമതർ അബിയാദ് പിടിച്ചത്.
Also read : വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: രക്ഷപ്പെട്ട ഭീകരർ ഉള്‍വനത്തില്‍? പരിശോധന ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ട്
Post Your Comments