KeralaLatest NewsNews

വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: രക്ഷപ്പെട്ട ഭീകരർ ഉള്‍വനത്തില്‍? പരിശോധന ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ട്

രക്ഷപ്പെട്ടവര്‍ കാടിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ തമിഴ്‌നാട് പോലീസും കര്‍ണ്ണാടക പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്

പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി സൂചന. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട ഭീകരര്‍ ഉള്‍വനത്തില്‍ ഉണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന ഊര്‍ജിതമാക്കി. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്കായാണ് പരിശോധന.

രക്ഷപ്പെട്ടവര്‍ കാടിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ തമിഴ്‌നാട് പോലീസും കര്‍ണ്ണാടക പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വനമേഖലയില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്.

ALSO READ: മാവോയിസ്‌റ്റുകൾ കീഴടങ്ങിയാൽ എന്ത് ചെയ്യുമെന്ന് വ്യക്തമാക്കി കേരള സർക്കാർ

അതെസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിത ആരാണെന്ന് തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പരിക്കേറ്റ ഭീകരര്‍ സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നടന്ന സ്ഥലങ്ങളില്‍ ഫോറന്‍സിക് സംഘം വീണ്ടും പരിശോധന നടത്തി. എന്നാല്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഐയും പ്രതിപക്ഷവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button