തിരുവനന്തപുരം : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. തീവ്രവാദബന്ധമുള്ള സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പോലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഏതാനും ചില സി. പി. ഐ, സി. പി. എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദകേസ്സുകൾ അട്ടിമറിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെയും ഇത്തരം കേസ്സുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്രാപിക്കുന്നതെന്നും, കേസ്സന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :
തീവ്രവാദബന്ധമുള്ള സി. പി. എം പ്രവർത്തകരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ദുർബലപ്പെടുത്താനുള്ള സർക്കാർ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കും. ഏതാനും ചില സി. പി. ഐ, സി. പി. എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദകേസ്സുകൾ അട്ടിമറിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെയും ഇത്തരം കേസ്സുകൾ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തിൽ തീവ്രവാദം ശക്തിപ്രാപിക്കുന്നത്. കേസ്സ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്നതിനു പകരം പാർട്ടി പ്രവർത്തകർ എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നു എന്ന് പരിശോധിക്കാനാണ് സി. പി. എം നേതൃത്വം തയ്യാറാവേണ്ടത്.കേസ്സന്വേഷണം എൻ. ഐ. എയ്ക്കു കൈമാറാൻ സർക്കാർ തയ്യാറാവണം.
https://www.facebook.com/KSurendranOfficial/posts/2587015854716368?__xts__%5B0%5D=68.ARDkQvcD9UXkA2v45ns01gvKySMovl02-MIGu7bLJBaRhrWBDBDXRqEMWGLVXZzoVQLsEx9FyH2_m-EoIpZhV6YuzSUe-7jg1IYx8ycFnVPn24rTvCFULQvV4gygKJSWs0EY3Dp-UcPXK_nzeIh7OwxKDpe0tTjYFigqk6-inUaji2W9fEInyOhJDZFRvDyAQWa1MJvGY3xnhF0hYeEL_u3agRSGLWPOMDfOf0UkIgnTxuPlxL7fDZ0_s3CL32nWjWlcZZVNfHI19RXd2lCtEwM9i0Wi7bBEEplyZBssi7LmgY6-_gfSa2mJgBCUTkBGqH1_FsdDnvi0CxSbHYVXiQ&__tn__=-R
Also read : യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം; ഡിജിപിയുടെ പ്രതികരണമിങ്ങനെ
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നടപടിയിൽ വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ വിശദീകരണവുമായി പോലീസ് രംഗത്ത് എത്തിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാക്കളുടെ അറസ്റ്റ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ പ്രവർത്തനം നിരീക്ഷിച്ചു വരികയായിരുന്നുവെന്നും പോലീസ് പറയുന്നു. കാട്ടിൽ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളല്ല അറസ്റ്റിലായത്. നഗരത്തിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തി ആശയം പ്രചരിപ്പിക്കാൻ ശ്രമിച്ചവരാണ് ഇവർ. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവർ പ്രവർത്തിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം പോലീസിന്റെ അടുത്തുനിന്ന് ഓടി രക്ഷപ്പെട്ട മൂന്നാമൻ കോഴിക്കോട് സ്വദേശിയാണെന്നാണ് വിവരം. ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments