![](/wp-content/uploads/2019/11/Twenty-20.jpg)
ന്യൂഡല്‍ഹി: ട്വന്റി 20 മത്സര പരമ്പരയിൽ ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്വിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു.
ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. 41 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എല്‍ രാഹുല്‍ (15), ശ്രേയസ് അയ്യര്‍ (22), ഋഷഭ് പന്ത് (27) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അരങ്ങേറ്റക്കാരന്‍ ശിവം ദുബെ ഒരു റണ്ണെടുത്ത് പുറത്തായി. ക്രുണാല്‍ പാണ്ഡ്യ (15), വാഷിങ്ടണ്‍ സുന്ദര്‍ (14) എന്നിവര്‍ പുറത്താകാതെ നിന്നു.
ALSO READ: വായുവില്‍ ഉയര്‍ന്നുപൊങ്ങി ഇടംകൈ കൊണ്ട് ഹര്‍മന്‍പ്രീതിന്റെ ക്യാച്ച്; അമ്പരന്ന് ക്രിക്കറ്റ് ലോകം
അമിനുള്‍ ഇസ്ലാമും ഷഫിയുള്‍ ഇസ്ലാമും ബംഗ്ലാദേശിനായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Post Your Comments