തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ആർ എസ് എസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ തല്ലിച്ചതച്ചു. ഡിവൈഎഫ്ഐക്കാർക്ക് ഒത്താശ ചെയ്‌ത പൊലീസും ഇവരെ മർദ്ദിച്ചു. സംഭവത്തിൽ പൊലീസ് നടപടി എടുത്തിട്ടില്ല. വട്ടിയൂർക്കാവിൽ മണികണ്ഠേശ്വരത്ത് ആണ് ആക്രമണം നടന്നത്. നാലു ആർ എസ് എസ് പ്രവർത്തകർക്ക് പരിക്കേറ്റു. മണികണ്ഠേശ്വരം ചീനിക്കോണത്ത് ബി എം എസ് സ്ഥാപിച്ച വിശ്രമകേന്ദ്രം തകർത്തതാണ് പ്രകോപനത്തിന് കാരണമായത്. ബിജു, കണ്ണൻ, മധു, ഉണ്ണികൃഷ്ണൻ എന്നിവരെയാണ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
വട്ടിയൂർക്കാവിൽ വിജയാഹ്ളാദത്തിന്റെ പേരിൽ സിപിഎം സംഘർഷം സൃഷ്ടിക്കുന്നുവെന്നും, ഉപതെരഞ്ഞെടുപ്പ് വേളയിൽ പോലും സംഘർഷം നടന്നിട്ടില്ലാത്ത വട്ടിയൂർക്കാവിനെ കണ്ണൂരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്.സുരേഷ് പ്രസ്താവിച്ചു. ബിജെപി സംസ്ഥാന കാര്യാലയം അടിച്ച് തകർത്ത കേസ്സിലെ പ്രതിയായ പ്രിജിലിന്റെ നേതൃത്വത്തിലാണ് പുറത്ത് നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് ആക്രമണം നടത്തിയത്.
Post Your Comments