മാഡ്രിഡ്: പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത് നമ്മുടെ അശ്രദ്ധയാണ്. അത്തരത്തില്‍ അശ്രദ്ധ വരുത്തിവെച്ച ഒരു അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാഞ്ഞുവരുന്ന ട്രെയിന്‍ കാണാതെ മൊബൈലില്‍ നോക്കിക്കൊണ്ടിരുന്ന യുവതി നടന്നുചെന്ന് ട്രാക്കിലേക്ക് വീഴുന്നതാണ് ഈ ദൃശ്യത്തിലുള്ളത്. ആര്‍ക്കെങ്കിലും തടയാന്‍ കഴിയുന്നതിന് മുമ്പ് തന്നെ അവര്‍ പാളത്തിലേക്ക് വീണുകഴിഞ്ഞിരുന്നു.
ALSO READ: വൈറലായി കുഞ്ഞുവാവയുടെ ക്യൂട്ട് പുഞ്ചിരി; പിന്നില്‍ വേദന നിറഞ്ഞ കഥ- വീഡിയോ കാണാം
⚠ Por tu seguridad, levanta la vista del móvil cuando vayas caminando por el andén.#ViajaSeguro #ViajaEnMetro pic.twitter.com/0XeQHPLbHa
— Metro de Madrid (@metro_madrid) October 24, 2019
സ്‌പെയിനിലെ മാഡ്രിഡിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്. ആളുകള്‍ രക്ഷിക്കാനായി ഓടിവരുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അടുത്ത നിമിഷം എന്തുസംഭവിച്ചുവെന്ന് അറിയുന്നതിന് മുമ്പ് തന്നെ വീഡിയോ ആവസാനിക്കുകയാണ്. യുവതി രക്ഷപ്പെട്ടുവോ അതോ ആ ട്രെയിനിന് ഇടയില്‍പ്പെട്ടുവോ എന്ന കാര്യം വീഡിയോയില്‍ വ്യക്തമല്ല.
എന്നാല്‍ മാഡ്രിഡില്‍ നിന്നുള്ള പ്രാദേശിക പത്രങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം യുവതിയ്ക്ക് സാരമായ പരിക്കേറ്റിട്ടില്ല. യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൊബൈല്‍ ഫോണില്‍ മാത്രം ശ്രദ്ധിച്ച് ചുറ്റുമുള്ളതൊന്നും അറിയാത്ത അവസ്ഥയായിപ്പോയെന്ന വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആളുകള്‍ ശ്രദ്ധയോടെ യാത്ര ചെയ്യണമെന്ന് വീഡിയോ പങ്കുവച്ച് മെട്രോ ഡി മാഡ്രിഡ് കുറിച്ചു.
Post Your Comments