കോംപാക്ട് സെഡാൻ മോഡൽ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോൾട്ട്. 2021ല്‍ നാല് മീറ്ററില്‍ താഴെയുള്ള ഈ കോംപാക്ട് സെഡാന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന. അടുത്തിടെ കമ്പനി പുറത്തിറക്കിയ ട്രൈബറിലെ സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലായിരിക്കും ഇന്ത്യയിലേക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനം പുറത്തിറക്കുക. വാഹനത്തിന്റെ പേരടക്കമുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിപണിയിൽ എത്തിയാൽ മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നീ വാഹങ്ങളുമായിട്ടാകും റെനോയുടെ പുതിയ കാർ മത്സരിക്കുക. എക്സൈസ് ഡ്യൂട്ടി നിരക്കിലെ ഇളവാണു നാലു മീറ്ററിൽ താഴെ നീളമുള്ള എൻട്രി ലവൽ സെഡാൻ വിപണിയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ കടുത്ത മത്സരവും നിലനിൽക്കുന്നു.
Also read : ഇലക്ട്രിക് എസ്‍യുവി പുറത്തിറക്കാൻ ഒരുങ്ങി ഫോര്‍ഡ് : വീഡിയോ പുറത്തു വിട്ടു
Post Your Comments