ഇലക്ട്രിക് എസ്‍യുവി പുറത്തിറക്കാൻ ഒരുങ്ങി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. നവംബര്‍ 17-ന് ആയിരിക്കും വാഹനം പുറത്തിറക്കുക ഇതിനു മുന്നോടിയായി വാഹനത്തിന്റെ ഏകദേശ രൂപം വ്യക്തമാകുന്ന ടീസര്‍ സ്‌കെച്ചും, വാഹനം രൂപകല്‍പന ചെയ്യുന്ന ചെറു വീഡിയോയും പുറത്തു വിട്ടു. ഇലക്ട്രിക് എസ്.യു.വി പുറത്തിറക്കുമെന്ന് അറിയിച്ച് ഒരു വര്‍ഷം പിന്നിടുന്ന വേളയിലാണ് ഈ മോഡല്‍ ഫോര്‍ഡ് അവതരിപ്പിക്കുന്നത്.
https://twitter.com/Ford/status/1187390874755485697
ഫോര്‍ഡിന്റെ ഐതിഹാസിക സ്‌പോര്‍ട്‌സ് കാറായ മസ്‍താങ്ങില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ നിർമാണമെന്നാണ് സൂചന. നിരവധി പുത്തന്‍ ഫീച്ചറുകള്‍ വാഹനത്തിൽ പ്രതീക്ഷിക്കാം. ഇലക്ട്രിക് മോഡലിന്റെ മോട്ടോര്‍, ഇലക്ട്രിക് റേഞ്ച് അടക്കമുള്ള വിവരങ്ങളൊന്നും ഫോര്‍ഡ് പുറത്തുവിട്ടിട്ടില്ല. ആഗോള വിപണിയില്‍ ടെസ്‍ല മോഡലുകളുമായാണ് ഫോര്‍ഡ് ഇലക്ട്രിക് എസ്‍യുവി മത്സരിക്കുക.
Also read : ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചു, പിന്നീട് സംഭവിച്ചത് : വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്
Post Your Comments