തിരുവനന്തപുരം : ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ പിഎസ്സി മാര്‍ക്ക് ദാനം നടത്തിയെന്ന കേസില്‍ കോടതിയുടെ അനുമതി വാങ്ങാതെ ഒരു നിയമനവും നടത്തരുതെന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
Read More : എസ്എഫ്‌ഐ നേതാക്കള്‍ നടത്തിയ തട്ടിപ്പ് പുറത്തറിഞ്ഞ സാഹചര്യത്തില്‍ പിഎസ്‌സിയുടെ പുതിയ നിര്‍ദേശ
ചീഫ് സോഷ്യല്‍ സര്‍വീസ്, പ്ലാനിങ് കോ ഓര്‍ഡിനേഷന്‍, ഡി സെന്‍ട്രലൈസ്ഡ് പ്ലാനിങ് തസ്തികകളിലേക്കു നടന്ന അഭിമുഖത്തില്‍ ഇടതു സര്‍വീസ് സംഘടനാ പ്രവര്‍ത്തകര്‍ക്കു കൂടുതല്‍ മാര്‍ക്കും എഴുത്തു പരീക്ഷയില്‍ മികച്ച മാര്‍ക്ക് ലഭിച്ചവര്‍ക്കു കുറവു മാര്‍ക്കും നല്‍കിയെന്നാണു കേസ്.
ചീഫ് സോഷ്യല്‍ സര്‍വീസ് തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ക്കു 40ല്‍ 36 മാര്‍ക്ക് വീതം നല്‍കിയപ്പോള്‍ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരിക്കു 11 മാര്‍ക്കാണു നല്‍കിയത്. ചീഫ് പ്ലാനിങ് കോ ഓഡിനേഷന്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഒരു ഉദ്യോഗാര്‍ഥിക്കു 40 ല്‍ 38 മാര്‍ക്കു നല്‍കി. ഇതു സുപ്രീം കോടതി വിധികളുടെയും പിഎസ്സി സര്‍ക്കുലറുകളുടെയും ലംഘനമാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു
Post Your Comments