മുംബൈ: മീ ടൂ വിവാദവുമായി ബന്ധപ്പെട്ട് പലതവണ ആരോപണവിധേയനായ വ്യക്തി ജഡ്ജായിരിക്കുന്ന സംഗീത പരിപാടിയെ പുകഴ്ത്തിയ സച്ചിൻ തെൻഡുൽക്കറെ വിമർശിച്ച് യുവ ഗായിക സോന. സ്വകാര്യ ഹിന്ദി ചാനലിലെ സംഗീത പരിപാടിയായ ‘ഇന്ത്യൻ ഐഡലി’ലെ യുവഗായകരെ പുകഴ്ത്തി ട്വീറ്റ് സച്ചിന്റെ നടപടിയെയാണ് ഗായിക വിമർശിച്ചത്.
ഇന്ത്യയിലെ മിടൂ മുന്നേറ്റത്തെക്കുറിച്ച് താങ്കൾ കേട്ടിട്ടില്ലേ എന്ന ചോദ്യത്തോടെയാണ് സോനയുടെ വിമർശനക്കുറിപ്പിന്റെ ആരംഭം. ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെതിരെയാണ് മിടൂ മുന്നേറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത്. സോന മൊഹാപത്രയ്ക്കു പുറമെ വിവിധ യുവഗായകർ അന്ന് അനു മാലിക്ക് ലൈംഗിക അതിക്രമത്തിനു തുനിഞ്ഞതായി ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ത്യൻ ഐഡലിന്റെ പത്താം പതിപ്പിൽ ജഡ്ജി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തു.
ALSO READ: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍
എന്നാൽ, ഈ വർഷം ഇന്ത്യൻ ഐഡലിന്റെ പുതിയ എഡിഷൻ പ്രഖ്യാപിച്ചപ്പോൾ ജഡ്ജിമാരുടെ പാനലിൽ അനു മാലിക്കും ഇടംപിടിച്ചിരുന്നു. ‘പ്രിയ സച്ചിൻ, ഇന്ത്യയിലെ മിടൂ മുന്നേറ്റത്തെക്കുറിച്ച് താങ്കൾക്ക് യാതൊരു ഗ്രാഹ്യവുമില്ലേ? മേൽപ്പറഞ്ഞ ഇന്ത്യൻ ഐഡൽ സംഗീത റിയാലിറ്റി ഷോയിലെ ജഡ്ജായ അനു മാലിക്കിനെതിരെ കൊച്ചു പെൺകുട്ടികള്‍ ഉൾപ്പെടെ ഒട്ടേറെ സ്ത്രീകൾ കഴിഞ്ഞ വർഷം പരസ്യമായി രംഗത്തുവന്നതാണ്. അതിൽ അതേ ഷോയുടെ മുൻ പ്രൊഡ്യൂസറുമുണ്ട്. അവരുടെ വിഷമങ്ങളും സങ്കടങ്ങളും ആരെയും സ്പർശിക്കുന്നില്ല എന്നുണ്ടോ?’ – സോന കുറിച്ചു.
Dear Sachin, Are you aware of all the @IndiaMeToo stories of multiple women, some minors who came forward in the public domain about Anu Malik, the judge in this same Indian Idol show last year including their own ex producer? Does their trauma not matter or touch anyone? ??♀️? https://t.co/jE45Tth1po
— Sona Mohapatra (@sonamohapatra) October 29, 2019
Post Your Comments