പണമിടപാടിനും ഇനി വാട്സ് ആപ്പ്. പേയ്മെന്റ് സേവനം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അനലിസ്റ്റുകളുമായി നടന്ന ഒരു ചോദ്യോത്തര പരിപാടിയിൽ ഫെയ്സ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഇക്കാര്യം പറഞ്ഞത്. യുപിഐ അടിസ്ഥാനമാക്കിയുള്ള പേമെന്റ് സേവനം നിലവില്‍ ബീറ്റാ ടെസ്റ്റിങ്ങിലാണ്. പത്ത് കോടി ഉപയോക്താക്കള്‍ ഇത് ഉപയോഗിക്കുന്നുണ്ട്. 40 കോടി ഉപയോക്താക്കളുള്ള വാട്സാപ്പ് ഡിജിറ്റല്‍ പേമെന്റ് രംഗത്തേക്ക് കടന്നുവരുന്നത് പേടിഎം, ഗൂഗിള്‍ പേ, ഫോൺ പേ തുടങ്ങിയ സേവനങ്ങൾക്ക് കനത്ത തിരിച്ചടിയാകും.
ഉപയോക്താക്കളുടെ വിവരങ്ങള്‍ രാജ്യം വിട്ട് പുറത്തുപോവരുത് എന്ന ആവശ്യമാണ് ഇന്ത്യക്കുള്ളത്. റിസര്‍വ് ബാങ്കില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് വിലക്കുകള്‍ കാരണമാണ് വാട്സാപ്പ് പേമെന്റ് ഇന്ത്യയില്‍ വൈകുന്നത്. ഇന്ത്യയ്ക്ക് പുറത്താണ് ഡേറ്റ പ്രോസസ് ചെയ്യുന്നത് എങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അവ ഇന്ത്യയില്‍ തിരികെ എത്തിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നു.
Also read : വാട്‌സ് ആപ്പ് ചാറ്റുകള്‍ക്ക് ഇനി ആന്‍ഡ്രോയ്ഡ് ഫോണുകളിലും അതിസുരക്ഷ
Post Your Comments