KeralaLatest NewsNews

കരമനയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കായി തിരച്ചില്‍ തുടരുന്നു

ആര്യനാട്: കരമനയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കായി തിരച്ചില്‍ തുടരുന്നു. പുളിമൂട് പ്രശാന്ത് ഭവനില്‍ പ്രശാന്തിന്റെ ഭാര്യ ഷാലു(24)വിനെ ആണ് ബുധന്‍ രാത്രി മുതല്‍ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി എട്ടേമുക്കാലോടെ ഷാലു പാലത്തിന് സമീപം നില്‍ക്കുന്നത് കണ്ടതായി വിവരം ലഭിച്ചു. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഏലിയാവൂര്‍ പാലത്തില്‍ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്. ഷാലു സഞ്ചരിച്ച സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്നു. ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്. വാഹനത്തില്‍ നിന്നും പോലീസിന് ഷാലുവിന്റെ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്.

ALSO READ: ഭര്‍ത്താവുമായി വഴക്ക്: മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇന്നലെ രാത്രി മുതല്‍ യുവതിക്കായി കരമനയാറ്റില്‍ തിരച്ചില്‍ ആരംഭിച്ചു. സ്‌കൂബാ ടീം, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന മൂന്നാം ദിവസമായ ഇന്നും തുടരും.

ആര്യനാട് പോസ്റ്റ് ഓഫിസിന് സമീപം ബേക്കറി കട നടത്തുകയാണ് ഷാലുവിന്റെ ഭര്‍ത്താവ് പ്രശാന്ത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കനത്ത മഴയില്‍ കരമനയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നത് തിരച്ചിലിന് തടസ്സമായിട്ടുണ്ട്. സ്‌കൂബാ ടീം ഇന്നലെ രണ്ടു തവണ ഏലിയാവൂരില്‍ നിന്ന് അരുവിക്കര ഡാം വരെ തിരച്ചില്‍ നടത്തിയെന്ന് സ്റ്റേഷന്‍ ഓഫിസര്‍ സി.അശോക് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button