ഡൽഹി: തമിഴ്നാട്ടിലെ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച പല കേസുകളിലും ആർഎസ്എസുകാർ ഇരകളാണെന്നും അപരാധികളല്ലെന്നും സുപ്രീംകോടതി. തമിഴ്നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ച് അനുവദിച്ച ഹൈക്കോടതി വിധികൾക്കെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജികൾ തള്ളി പുറപ്പെടുവിച്ച വിധി പ്രസ്താവത്തിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാനമായ നിരീക്ഷണം. മറ്റൊരു സംഘടനയെ നിരോധിച്ച ശേഷം തമിഴ്നാട്ടിലെ ചില മേഖലകളിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നതാണ് ആർഎസ്എസ് റൂട്ട് മാർച്ചിനെതിരെ തമിഴ്നാട് സർക്കാർ ഉന്നയിച്ച പ്രധാന തടസവാദമെന്ന് സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടി. അത്തരം കേസുകളുടെ വിശദാംശങ്ങൾ സുപ്രീംകോടതിക്ക് സമർപ്പിച്ചിട്ടുണ്ട്.
വിഷയത്തിന്റെ വൈകാരികത വിവരിക്കാനാണ് ഈ ചാർട്ട് സമർപ്പിച്ചതെന്നും അവ പരിശോധിച്ചപ്പോഴാണ് പല കേസുകളിലും ആർഎസ്എസുകാർ ഇരകളാണെന്നും അപരാധികളല്ലെന്നും മനസിലായതെന്നും ജസ്റ്റിസ് രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേർത്തു. എന്നാൽ, ആർഎസ്എസ് റൂട്ട് മാർച്ച് പൂർണമായും വിലക്കാനല്ല, മറിച്ച് ബോംബ് സ്ഫോടനങ്ങൾ നടന്ന മേഖലകളിലും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനമേഖലകളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു.
Post Your Comments