കുവൈറ്റ് സിറ്റി : മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ ഗാര്‍ഹിക വിസയില്‍ കൊണ്ടുവന്ന് വന്‍ തുകയ്ക്ക് വില്‍ക്കുന്ന സംഘങ്ങള്‍ സജീവം . നടപടി ശക്തമാക്കി കുവൈറ്റ് . മനുഷ്യക്കടത്തു തടയുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചു പ്രത്യേക നടപടികള്‍ കൈക്കൊണ്ടതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഹാസ് മെയ്ഡ് ഓഫീസുകള്‍ ഏജന്റുമാര്‍ എന്നിവ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയതായാണ് വിവരം. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മനുഷ്യക്കടത്തു സംഘത്തിനു നേതൃത്വം നല്‍കുന്നതെന്നാണ് കണ്ടെത്തല്‍.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇവര്‍ ഇരകളാക്കുന്നത്.
Read Also : മനുഷ്യക്കടത്ത്: ശമ്പളം ചോദിച്ചതിന് ക്രൂരമായി മർദ്ദിച്ചെന്ന് ഇരയായവർ; കൂടുതൽ വിവരങ്ങൾ പുറത്ത്
ഗാര്‍ഹിക ജോലിക്കാരെ സ്പോണ്‍സറുടെ അടുക്കല്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെ എത്തുന്നവരെ ഒളിവില്‍ പാര്‍പ്പിച്ച ശേഷം വില്പന നടത്തുകയുമാണ് സംഘങ്ങളുടെ രീതി എന്നും മന്ത്രാലയത്തിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനിടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട 150 പേരെ പിടികൂടി നാടുകടത്തിയതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. ഗാര്‍ഹിക ത്തൊഴിലാളി നിയമത്തില്‍ കൃത്രിമം കാണിച്ചതിനു 2018-ല്‍ 420 പേരും 2017-ല്‍ 520 പേരുമാണ് പിടിയിലായത്. 2016 ല്‍ 860 പേരെ ഇക്കാരണത്താല്‍ നാടുകടത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments