കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്ത തീരുമാനത്തിലുള്ള സ്റ്റേ തുടരുമെന്ന കട്ടപ്പന സബ് കോടതിയുടെ വിധിയെ കുറിച്ച് പ്രതികരിച്ച് പി ജെ ജോസഫ്. ജോസിന്‍റെ ധിക്കാരത്തിനേറ്റ തിരിച്ചടി. ഭരണഘടന അംഗീകരിക്കാത്ത ജോസ് കെ മാണിക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നാണ് ജോസിന്‍റ നിലപാടെന്നും തെറ്റ് തിരുത്തിയാല്‍ തിരിച്ചുവരാമെന്നും പി ജെ ജോസഫ് പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ജോസ്.കെ മാണിയുടെ പ്രതികരണം. യഥാര്‍ത്ഥ കേരളകോണ്‍ഗ്രസ് ഏതാണെന്നും ചിഹ്നം ആര്‍ക്ക് കൊടുക്കണമെന്നും തീരുമാനിക്കുന്നത് ഇലക്ഷന്‍ കമ്മീഷനാണു. എല്ലാ രേഖകളും കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജോസ്.കെ മാണി പറഞ്ഞു.
ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തുള്ള ബദല്‍ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയില്‍ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമുള്ള ജോസഫ് പക്ഷത്തിന്റെ വാദം അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നല്‍കിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നു നിരീക്ഷിച്ച കോടതി അപ്പീൽ തള്ളുകയും, സ്റ്റേ തുടരാൻ ഉത്തരവിടുകയുമായിരുന്നു.
Also read : ചെയർമാൻ സ്ഥാനം ; ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി : അപ്പീലിൽ കോടതി വിധിയിങ്ങനെ
Post Your Comments