കോഴിക്കോട്: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് കേരള തീരം വിട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് കേരളതീരത്തു നിന്നും പൂര്‍ണ്ണമായി മാറി കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ഒമാന്‍ തീരത്തേക്ക് പോകുന്നതായാണ് വിവരം. മഹ ചുഴലിക്കാറ്റ് മംഗലാപുരത്ത് നിന്നും 390 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ALSO READ:മഹ ചുഴലിക്കാറ്റ് കേരളം വിട്ടു; മഴ കുറയുമെന്ന് നിഗമനം
മഹ ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് നീങ്ങുന്നത്. അതിനാല്‍ തന്നെ ലക്ഷദ്വീപ് സുരക്ഷിതമാണ്. ഈ മേഖലയില്‍ കാറ്റ് നാശം വിതയ്ക്കാന്‍ ഇടയില്ല. എന്നാല്‍, ലക്ഷദ്വീപില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കാറ്റുവിശാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. കേരളത്തില്‍ പലയിടത്തും കനത്ത മഴ പെയ്യുന്നുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ പോകുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments