KeralaMollywoodLatest NewsIndia

ബിനീഷ് ബാസ്റ്റിനുള്ള വേദിയിലേക്ക് താൻ വരില്ലെന്ന് അനിൽ രാധാകൃഷ്ണൻ; വേദിയിൽ കുത്തിയിരുന്ന ബിനീഷ് ബാസ്‌റ്യന് പിന്തുണയുമായി സോഷ്യൽ മീഡിയ, അനിൽ രാധാകൃഷ്ണന് പൊങ്കാല

മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ അനിൽ രാധാകൃഷ്ണ മേനോൻ എന്ന ഫിലിം ഡയറക്ടർ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവർ കാരണം പറഞ്ഞത്.

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാൽ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപാളും യൂണിയൻചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉത്ഘാടനം കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞ് ബിനീഷ് വന്നാൽ മതിയെന്ന് പറഞ്ഞു. മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ അനിൽ രാധാകൃഷ്ണ മേനോൻ എന്ന ഫിലിം ഡയറക്ടർ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവർ കാരണം പറഞ്ഞത്.

എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. എന്തായാലും ബിനീഷ് വേദിയിലെത്തിയ ശേഷം വേദിയിൽ നിലത്തു കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.ഇതോടെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയും അനിൽ രാധാകൃഷ്ണന്റെ ഫേസ്‌ബുക്ക് പേജിൽ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുകയുമാണ്. വലിയ രീതിയിലുള്ള പ്രതിഷേധമാണ് അനിൽ രാധാകൃഷ്ണമേനോനെതിരെ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button