KeralaLatest NewsNews

മേനോൻ – ബിനീഷ് ബാസ്റ്റിൻ പ്രശ്‍നം: ഫെഫ്കയുടെ മധ്യസ്ഥതയിൽ ഇന്ന് സമവായ ചർച്ച

കൊച്ചി: ചലച്ചിത്ര നടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംവിധായകൻ അനിൽ രാധാകൃഷ്ണന്‍ മേനോന്റെ നടപടിയിൽ കൂടുതൽ വിവരങ്ങൾ അറിയാനും സംഭവം സമവായത്തിലൂടെ ഒത്തു തീർപ്പാക്കാനും ഫെഫ്കയുടെ മധ്യസ്ഥതയിൽ ഇന്ന് ചർച്ച നടക്കും. കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ ഇരുവരും പങ്കെടുക്കും.

ബിനീഷ് ബാസ്റ്റിനെതിരെ ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് സംവിധായകൻ ഫെഫ്കക്ക് വിശദീകരണം നൽകിയിരുന്നു. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിയെന്നും അനിൽ പറയുന്നു. സംഭവത്തിൽ വിശദീകരണം നൽകാൻ അനിലിനോട് ഫെഫ്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ALSO READ: ആ പ്രതിഷേധം സാമാന്യ മര്യാദയ്ക്ക് നിരക്കാത്തത്; ബിനീഷ് ബാസ്റ്റിനെതിരെ ബാലചന്ദ്രമേനോന്‍

സാമൂഹിക മാധ്യമങ്ങളടക്കം ഏറ്റെടുത്ത വിഷയത്തിൽ ബിനീഷിനൊപ്പമാണ് ഫെഫ്ക. എന്നാലും പ്രശ്‌നം രമ്യമായി പരിഹരിക്കാൻ തന്നെയാണ് സംഘടനയുടെ തീരുമാനം. പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണന്‍ മേനോൻ പറഞ്ഞതാണ് വിവാദത്തിന് തിരി കൊളുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button