KeralaLatest NewsNews

‘എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന്‍ മാപ്പു പറയും’ നടന്‍ അജയ് നട്‌രാജിന്റെ കുറിപ്പ്

നടന്‍ ബിനീഷ് ബാസ്റ്റിനു വേണ്ടി അനില്‍ രാധാകൃഷ്ണ മേനോന്റെ കാലു പിടിച്ചു മാപ്പുപറയുമെന്ന് നടന്‍ അജയ് നട്‌രാജ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചെയ്യാത്ത തെറ്റിനാണ് അദ്ദേഹം പഴികേട്ടതെന്നും ഇതിനെയൊക്കെ നേരിട്ട രീതി പ്രചോദനമാണെന്നും അജയ് പറഞ്ഞു. ‘യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോള്‍ പോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് ഫേസ് ചെയ്തരീതിയുണ്ടല്ലോ’. അജയ് കുറിച്ചു.

അജയ് നട്രാജിന്റെ കുറിപ്പ്

ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെനേരില്‍ കണ്ടിട്ടില്ല , ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തില്‍ മനസിലായൊരുകാര്യം, യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി കുടുംബത്തെ ചീത്ത വിളിച്ചപ്പോള്‍ പോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് ഫേസ് ചെയ്തരീതിയുണ്ടല്ലോ …
മുത്താണ് അനിലേട്ടാ നിങ്ങള്‍. എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന്‍ മാപ്പു പറയും

https://www.facebook.com/ajay.nataraj.7/posts/2813133945386406

അതേസമയം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ – ബിനീഷ് ബാസ്റ്റിന്‍ വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക നിരീക്ഷിച്ചിരുന്നു. ജാതി അധിക്ഷേപം നടന്നെന്ന ആരോപണം തെറ്റാണ്. അത്തരമൊരു പരാതി ബിനീഷ് ബാസ്റ്റിനുമില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയുടെ നേതൃത്വത്തില്‍ ഇന്നലെ് അനില്‍ രാധാകൃഷ്ണന്‍ മേനോനേയും ബിനീഷ് ബാസ്റ്റിനെയും സമവായ ചര്‍ച്ചക്കായി വിളിച്ചിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ചെങ്കിലും അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button