Latest NewsNewsIndia

തിരുച്ചിറപ്പള്ളിയില്‍ വന്‍ മോഷണം; സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയത് മുഖംമൂടി സംഘം

ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയെ ഞെട്ടിച്ച് വീണ്ടും വന്‍ മോഷണം. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കില്‍ നിന്നാണ് മുഖംമൂടി സംഘം ഒന്നരക്കോടി രൂപ കവര്‍ന്നത്. മുംഖംമൂടി ധരിച്ചെത്തിയ സംഘം ബാങ്കിന്റെ ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനും തിരുച്ചിറപ്പള്ളിയില്‍ വന്‍ മോഷണം നടന്നിരുന്നു. ലളിതാ ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ തിരുച്ചിറപ്പള്ളി ശാഖയിലായിരുന്നു മോഷണം. അന്ന് ജ്വല്ലറിയില്‍ നിന്നും കോടികള്‍ മൂല്യമുള്ള സ്വര്‍ണമാണ് മോഷണം പോയത്. ഈ സംഭവത്തില്‍ ആറ് ജാര്‍ഖണ്ഡ് സ്വദേശികള്‍ അറസ്റ്റിലായിരുന്നു. വിശദമായ അന്വേഷണത്തില്‍ ഇവര്‍ കേരളത്തിലും കവര്‍ച്ച നടത്തിയിരുന്നുവെന്ന് തമിഴ്‌നാട് പോലീസ് കണ്ടെത്തിയിരുന്നു.

ALSO READ: വന്‍ സ്വര്‍ണ മോഷണം : രണ്ടംഗസംഘം കവർന്നത് അന്‍പത് കോടി രൂപയുടെ സ്വര്‍ണം

നെറ്റ്ഫ്‌ലിക്‌സ് സീരീസിനെ അധികരിച്ചാണ് ഇവര്‍ മോഷണത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌തെന്ന് അടക്കമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വന്‍ കൊള്ള പ്രതികള്‍ ആസൂത്രണം ചെയ്തത് നെറ്റ്ഫ്‌ലിക്‌സ് സീരീസായ മണിഹീസ്റ്റ് കണ്ടതിനുശേഷമാണെന്നാണ് പോലീസ് പറഞ്ഞത്. അന്ന് നടന്ന വന്‍ കവര്‍ച്ചയുടെ ഞെട്ടലില്‍ നിന്ന് തമിഴ്‌നാട് ഇനിയും മുക്തമായിട്ടില്ല. അതിനിടെയാണ് വീണ്ടും തിരുച്ചിറപ്പള്ളിയില്‍ കവര്‍ച്ച നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button