തിരുവനന്തപുരം : ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ ആനന്ദിനു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. സാസ്കാരിക മന്ത്രി എ.കെ.ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. വൈശാഖൻ അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. അഞ്ച് ലക്ഷം രൂപയും, പ്രശസ്തി പത്രവും സമ്മാനിക്കും. 27ാമത് എഴുത്തച്ഛന് പുരസ്കാരമാണ് അദ്ദേഹത്തിന് നല്‍കുക. 2018ൽ എം മുകുന്ദനായിരുന്നു അവാർഡ് ലഭിച്ചത്.
ആള്‍ക്കൂട്ടം, ഗോവര്‍ധന്റെ യാത്രകള്‍, മരണസര്‍ട്ടിഫിക്കിക്കറ്റ് എന്നിവ പ്രധാന കൃതികള്‍. ശില്പ കലയിലും തത്പരനായതിനാല്‍ പല നോവലുകളിലും മുഖച്ചിത്രമായി ആനന്ദ് നിര്‍മിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്.
Post Your Comments