കൊച്ചി: റോട്ടറി ക്ലബ്ബ് കൊച്ചി സംഘടിപ്പിക്കുന്ന ‘റോട്ടറി മീൻസ് ബിസിനസ് (ആർ.എം.ബി)’ രാജ്യന്തര കോൺക്ലേവ് നവംബർ രണ്ട്, മൂന്ന് തീയതികളിൽ കൊച്ചിയിലെ ലെ മെറിഡിയനിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. കിർഖിജിന്റെ സ്ഥാനപതിയുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഈ നെറ്റ്‌വർക്കിങ് കോൺക്ലേവ് കേരളത്തിനുമാത്രമല്ല രാജ്യത്തിനുതന്നെ മാതൃകയായിരിക്കുമെന്ന് ചെയർമാൻ ജയരാജ് കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. റോട്ടറി ഗവർണർ മാധവ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.
ALSO READ: ഇത് കോണ്‍ഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ; സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍
കോൺക്ലേവിലേക്ക് ജലന്ധർ, കൊൽക്കത്തമുതൽ കന്യാകുമാരിവരെയുള്ള നൂറോളം വ്യവസായികളും ഗൾഫ്, ആഫ്രിക്ക മേഖലയിൽ പ്രവർത്തിക്കുന്ന ബിസിനസുകാരും രജിസ്റ്റർ ചെയ്തുകഴിഞ്ഞു. കെ.എസ്.ഐ.ഡി.സി., ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ്, എം.എസ്.എം.ഇ. എന്നിവയുടെ പങ്കാളിത്തമുള്ള കോൺക്ലേവിന് മാതൃഭൂമിയാണ് മാധ്യമപിന്തുണ നൽകുന്നത്.
കേരളത്തിലെ ബിസിനസുകാർക്കും വ്യവസായികൾക്കും ഉദ്യോഗസംരംഭകർക്കും പുതിയൊരു അനുഭവവും അവരവരുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരവുമായിരിക്കും. നെറ്റ്‌വർക്കിങ്ങിന് പ്രാധാന്യം കൊടുക്കുന്ന കോൺക്ലേവിലേക്ക് രജിസ്റ്റർചെയ്യാൻ സന്ദർശിക്കുക: www.rmbcochin.com. വിവരങ്ങൾക്ക്: 9446534320, 9496742789.
Post Your Comments