പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മ ഹീരാബനെ കണ്ടു. ബുധനാഴ്ച വൈകീട്ട് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നേരെ അമ്മയെ കാണാനാണ് പോയത്.സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാം വര്‍ഷം തികയുന്നതിന്റെ പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി ഗുജറാത്തില്‍ എത്തിയത്.സര്‍ദാര്‍ പട്ടേലിന് ആദരം അര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി ഗുജറാത്ത് പൊലീസും കേന്ദ്ര സായുധ സേനയും നടത്തുന്ന രാഷ്ട്രീയ ഏക്തദിവസ് പരേഡിന് സാക്ഷ്യം വഹിക്കും.
ഗാന്ധിനഗറിലെ രാജ് ഭവനില്‍ അദ്ദേഹം രാത്രി ചിലവഴിക്കും. വ്യാഴാഴ്ച രാവിലെ അദ്ദേഹം നര്‍മ്മദ ജില്ലയിലെ കേവാഡിയയിലെത്തും. സര്‍ദാര്‍ സരേവര് ഡാമിന് സമീപം സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കുകയും, പുഷ്പാര്‍ച്ച നടത്തുകയും ചെയ്യും.സര്‍ദാര്‍ പട്ടേലിനായി സമര്‍പ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്മാരകമായ ഈ പ്രതിമ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 ന് മോദി ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ,ഗുജറാത്ത്, ജമ്മു കശ്മീര്‍ പോലീസ് സേനയില്‍ നിന്ന് പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതിമയ്ക്ക് സമീപം വിവിധ പ്രകടനങ്ങള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Post Your Comments