കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ടി ഒ സൂരജിനെതിരെ കേസെടുത്തത് സർക്കാരിന്റെ അനുമതിയോടെയെന്ന് വിജിലൻസ്. ഹൈക്കോടതിയിലാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുത്തതെന്ന സൂരജിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് വിജിലൻസ് അറിയിച്ചു. പാലാരിവട്ടം പാലം നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് 14 കോടി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലൻസ് കോടതിയിൽ വ്യക്തമാക്കി.
ആർഡിഎസിന് മൊബിലൈസേഷൻ ഫണ്ട് നൽകിയതിനു പിന്നാലെ സൂരജ് കൊച്ചി ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമി വാങ്ങി. പാലാരിവട്ടം പാലം അഴിമതിയിൽ ടി ഒ സൂരജിന് നിർണായക പങ്കുണ്ടെന്നാണ് വിജിലൻസ് പറയുന്നത്. ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നതായും വിജിലൻസ് വ്യക്തമാക്കുന്നു.
Read Also: ഇടയ്ക്കിടെയുള്ള കൊറിക്കല്‍ ശീലം ഒഴിവാക്കുന്നതിനായി അഞ്ച് ടിപ്സ്
Post Your Comments