KeralaLatest NewsNews

എസ്ആർ മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ല, വൻ ക്രമക്കേട് നടക്കുന്നു; മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്ത്

വർക്കല: വർക്കല എസ്ആർ മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും വൻ ക്രമക്കേട് നടക്കുന്നുണ്ടെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. കോളേജിലെ ക്രമക്കേടുകളെ കുറിച്ച് വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ് മെഡിക്കൽ കൗൺസിലിന്റെ റിപ്പോർട്ട്. മെഡിക്കൽ കൗൺസിൽ റിപ്പോർട്ട് അനുകൂലമാക്കാൻ കോളേജ് മാനേജ്‌മെന്റ് ശ്രമിച്ചുവെന്നും, വ്യാജ രോഗികളെ ഇറക്കി മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റേഡിയോളജി, എക്സ് റേ എന്നിവ സംബന്ധമായ പരിശോധനകളൊന്നും നടക്കുന്നില്ല. മേജർ ഓപ്പറേഷനുകൾക്കുള്ള സൗകര്യമില്ല. ഇങ്ങനെ നിരവധി കുറവുകളാണ് ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിലുള്ളത്. സർക്കാർ നിർദേശപ്രകാരം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ രൂപീകരിച്ച ബോർഡ് ഓഫ് ഗവർണേഴ്‌സ്, സെപ്റ്റംബർ 18, 19 തീയതികളിലാണ് വർക്കല എസ്ആർമെഡിക്കൽ കോളേജിൽ പരിശോധന നടത്തിയത്. പരിശോധനാ സമയത്ത്, കോളേജിൽ 37 ശതമാനം അദ്ധ്യാപകരുടെയും 80 ശതമാനം രോഗികളുടെയും കുറവ് കണ്ടെത്തിയിട്ടുണ്ട്.

ALSO READ: മെഡി.കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം; സുപ്രീം കോടതി വിധി ഇങ്ങനെ

പരിശോധന വൈകിപ്പിക്കാൻ ശ്രമിച്ചെന്നും കോളേജിനനുകൂലമായി റിപ്പോർട്ട് തയ്യാറാക്കാൻ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പ്രലോഭിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ തികഞ്ഞ ഗൗരവത്തോടെ പരിഗണിക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. കൂടാതെ മാനേജ്‌മെന്റിനെതിരെ മറ്റു ഗുരുതരമായ ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്. വ്യാജരോഗികളെ ഇറക്കി മെഡിക്കൽ കൗൺസിൽ സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button