
കട്ടപ്പന: കേരള കോൺഗ്രസിലെ ചെയർമാൻ വടം വലിയിൽ ഇന്ന് നിർണ്ണായക ദിവസം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കട്ടപ്പന സബ്‌കോടതി ഇന്ന് വിധി പറയും. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കെതിരെ പിജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇന്ന് വിധി വരുന്നത്.
കെഎം മാണിയുടെ മരണത്തെതുടര്‍ന്ന് ഒരു വഭാഗം കോട്ടയത്ത് യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതോടെയാണ് സംഭവം കോടതി കയറിയത്. പാര്‍ട്ടി ഭരണ ഘടന ലംഘിച്ചും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന ജോസഫ് വിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് കോടതി സ്റ്റേ നല്‍കിയിരുന്നത്.
Post Your Comments