മലപ്പുറം: കനത്ത മഴയെ തുടർന്ന് കൂടുതൽ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പ്രദേശത്ത് കനത്ത മഴയും കടല്‍ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചത്.
Read also: കനത്ത മഴ തുടരുന്നു; നാളെയും വിവിധ താലൂക്കുകളിൽ സ്കൂളുകൾക്ക് അവധി
എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളെജുകള്‍ക്കും അവധി ബാധകമാണ്.അവധി ആഘോഷമാക്കരുതെന്നും സാഹചര്യം മനസിലാക്കി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ അറിയിച്ചു. കാസർകോഡ്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments