ദുബായ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ചില സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ദുബായിലെ ഇന്ത്യൻ ഹൈസ്‌കൂൾ ക്ലാസ് ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂളുകളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഷാർജയിലെ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളും അവധി പ്രഖ്യാപിച്ചു. അതേസമയം ഓഫിസുകൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രവർത്തിക്കും. ക്ലാസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. മഴ മൂലം മുൻപ് നിരവധി അവധി നൽകിയിട്ടുള്ളതിനാൽ ചില സ്‌കൂളുകൾ നാളത്തെ അവധി പിൻവലിച്ചിട്ടുണ്ട്.
Post Your Comments