KeralaLatest NewsNews

എച്ച്‌1എന്‍1: ന​ഗരസഭ പരിധിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: വിഎംഎച്ച്‌എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മുക്കം ന​ഗരസഭ പരിധിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. അം​ഗന്‍വാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നേരത്തെ കാരശ്ശേരി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

Read also: പ്രണയത്തിൽ അകപ്പെട്ട പെണ്ണിന്റെ കണ്ണുകൾ തിളങ്ങണം; ഒത്തുപോകാൻ പറ്റാത്തവർ പക ഇല്ലാതെ അകലുക എന്നത് പുണ്യവും ഭാഗ്യവുമാണ്; വൈറലാകുന്ന ഒരു കുറിപ്പ്

കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്‌എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് എച്ച്‌ വണ്‍ എന്‍ വണ്‍ രോഗം സ്ഥിരീകരിച്ചത്. നാലുദിവസത്തിനിടെ സ്‌കൂളിലെ 10 ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പിടിച്ചിരുന്നു. മണിപ്പാലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്‌1എന്‍1 സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button