Latest NewsIndia

ലുലു ഗ്രൂപ്പിന് ഭൂമി നല്‍കില്ല; ഭൂമി അനുവദിച്ച തീരുമാനം റദ്ദാക്കി ജഗൻ മോഹൻ റെഡ്ഢി

വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ഭൂമി കൈമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാനായി ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ച നടപടി റദ്ദാക്കി. 13.83 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചിരുന്നത്. ചന്ദ്രബാബു നായിഡു സര്‍ക്കാരായിരുന്നു ഭൂമി നല്‍കിയത്. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണകക്ഷി വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ഭൂമി കൈമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനം റദ്ദാക്കി.

കൃഷ്ണ ജില്ലയിലെ ജഗ്ഗിയാഫ്‌പേട്ടില്‍ 498.93 ഏക്കര്‍ ഭൂമി നായിഡുവിന്റെ ബന്ധുവിന്റെ കമ്പനിക്ക് അനുവദിച്ച തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി. മാസം 4.51 ലക്ഷം രൂപ പാട്ടത്തിനാണ് ഏക്കറിന് 50 കോടിരൂപ മതിപ്പുവിലയുള്ള ഭൂമി 2017 ജൂലായില്‍ ലുലു ഗ്രൂപ്പിനു നല്‍കിയത്. 2200 കോടി ചെലവില്‍ സമ്മേളനഹാളുകള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ പണിയുന്നതിനാണ് ഭൂമി കൊടുത്തത്.

പദ്ധതി ലേലംകൊള്ളാനെത്തിയ ഏക കക്ഷിയായ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നായിഡു സര്‍ക്കാര്‍ നടത്തിയതെന്ന് മന്ത്രിസഭാ യോഗം ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button