Latest NewsKeralaNews

ഈ വർഷം ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത് : മുഖ്യമന്ത്രി

തിരുവനന്തപുരം :  ഈ വർഷം ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ അഞ്ചിന് 81 ലക്ഷം തൈകൾ നടും. ജൂലൈ ഒന്നു മുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. ‘ഭൂമിക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ’ എന്ന ശീർഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കൃഷി രീതികളിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുതാനായി ആവിഷ്‌കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഈ പദ്ധതിക്കായി അടുത്ത ഒരുവർഷം 3680 കോടി രൂപയാണ് ചെലവിടുക. പ്രകൃതി വിഭവങ്ങൾ വിവേകപൂർവം വിനിയോഗിച്ചും അവയുടെ തുല്യവിതരണം ഉറപ്പാക്കിയും മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. അതിനായി ഈ പരിസ്ഥിതി ദിനാചരണം നമുക്ക് കൂടുതൽ ഊർജം പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൈവവൈവിദ്ധ്യത്തിൻറെ സംരക്ഷണമാണ് ഇപ്രാവശ്യത്തെ പരിസ്ഥിതി ദിന സന്ദേശം. ജൈവ വൈവിദ്ധ്യ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിനു അനിവാര്യമാണ്. കേരളത്തിന്റെ ജലസമൃദ്ധി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുക, വനവൽക്കരണം ഊർജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഹരിത കേരളം മിഷൻ നടപ്പിലാക്കി. മിഷൻറെ നേതൃത്വത്തിൽ 2016-17 വർഷം 86 ലക്ഷം വൃക്ഷത്തൈകൾ കേരളത്തിൽ നട്ടു. 2017-18ൽ ഒരു കോടി, 2018-19ൽ രണ്ടു കോടി, 2019-20ൽ മൂന്നു കോടി എന്നിങ്ങനെ വൃക്ഷത്തൈകൾ നട്ടു. എന്നാൽ തുടർച്ചയായ രണ്ടു വർഷങ്ങളിലെ പ്രളയം തൈകളുടെ നിലനിൽപ്പിനെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവൽക്കരണ പ്രവർത്തനങ്ങളെ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്.

Also read : മൃഗസ്‌നേഹികളെ, പ്രതികരിയ്ക്കുന്നവര്‍ ആരായാലും ഈമലയോര മേഖലയിലേയ്ക്കിറങ്ങി ഇവിടെ വന്ന് കുറച്ചുദിവസം താമസിയ്ക്കൂ… എന്നിട്ട് ഞങ്ങള്‍ ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് പറയുക.. എങ്കില്‍ ആ ആനയോട് ചെയതത് തെറ്റാണെന്ന് ഞങ്ങള്‍ അംഗീകരിയ്ക്കും….. വൈറലായി കുറിപ്പ്

ലോകത്തെ പിടിച്ചുകുലുക്കിയ പല മഹാമാരികളും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്ക് പകർന്നവയാണ്. സാർസ്, മെഴ്സ് തുടങ്ങി ഈയടുത്ത് സംഭവിച്ച നിപ ഉൾപ്പെടെയുള്ള പല രോഗങ്ങളും മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേയ്ക്ക് പകർന്നത്. പരിസ്ഥിതി നാശവും, കാലാവസ്ഥാ വ്യതിയാനവും ഒക്കെയാണ് ഇങ്ങനെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്ക് രോഗാണുക്കൾ എത്തുന്നതിനു കാരണമായി പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം രോഗങ്ങളെ തടയണമെങ്കിൽ മനുഷ്യൻ അവൻറെ ആരോഗ്യം മാത്രം ശ്രദ്ധിച്ചാൽ പോരാ, അവൻ ജീവിക്കുന്ന പ്രകൃതിയുടേയും അതിലെ മറ്റു ജീവജാലങ്ങളുടേയും ആരോഗ്യം കൂടെ സംരക്ഷിക്കേണ്ടതായി വരും. ഏകലോകം ഏകാരോഗ്യം (One World One Health) എന്ന ആശയത്തെ മുൻ നിർത്തിയാകണം ഇനിയുള്ള നമ്മുടെ പരിസ്ഥിതി ഇടപെടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button