തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലാത്ത യുവജനങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ തൊഴില്‍ രഹിതരുടെ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്നാണ് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്. ഇത് പ്രകാരം മുപ്പത്താറ് ലക്ഷത്തി ഇരുപത്തയ്യായിരത്തി എണ്ണൂറ്റി അന്‍പത്തിരണ്ട് പേരാണ് സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ 2300139 പേര്‍ സ്ത്രീകളാണെന്നും കണക്ക് വ്യക്തമാക്കുന്നു.
തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി 6.1 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ 9.53 ശതമാനം പേരാണ് തൊഴില്‍ രഹിതരായി ഉള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഈ തൊഴില്‍ രഹിതരുടെ കൂട്ടത്തില്‍ ഏറെയും. സംസ്ഥാനത്ത് 44,559 എഞ്ചിനിയര്‍മാരും , 7,303 ഡോക്ടര്‍മാരും തൊഴിലില്ലായ്മ അനുഭവിക്കുന്നുണ്ടെന്നാണ് തൊഴില്‍ വകുപ്പിന്റെ കണക്ക്.
Post Your Comments